തലത്തിൽ കഴിവു തെളിയിച്ച പുരുഷ/ വനിത കായികതാരങ്ങൾക്കാണ് അവസരം. ഹെഡ്‌കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. ഒഴിവുള്ള സ്‌പോർട്‌സ് ഇനങ്ങൾ, ഒഴിവുകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ഡിസംബർ 17. 

വിദ്യാഭ്യാസ യോഗ്യത:  പ്ലസ്‌ടുജയം/ തത്തുല്യം.

സ്‌പോർട്‌സ് യോഗ്യത:

വ്യക്‌തിഗത/ ടീം ഇനങ്ങളിൽ താഴെ പറയുന്ന യോഗ്യത നേടിയിട്ടുള്ളവരായിരിക്കണം. 

ഏറ്റവും ഒടുവിൽ നടന്ന  രാജ്യാന്തര ടൂർണമെന്റിൽ  സീനിയർ/ ജൂനിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ 

ഏറ്റവും ഒടുവിൽ നടന്ന സീനിയർ/ ജൂനിയർ നാഷനൽ ഗെയിംസ്/ ചാംപ്യൻഷിപ്പിൽ മെഡൽ നേടിയിരിക്കണം. അല്ലെങ്കിൽ 

ഏറ്റവും ഒടുവിൽ നടന്ന നാഷനൽ ഗെയിംസ്/ ചാംപ്യൻഷിപ്പിന്റെ സീനിയർ/ ജൂനിയർ തലത്തിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചവരാകണം. അല്ലെങ്കിൽ 

ഏറ്റവും ഒടുവിൽ നടന്ന അഖിലേന്ത്യാ ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ പങ്കെടുത്തു മെഡൽ നേടിയവരാകണം. അല്ലെങ്കിൽ 

ഏറ്റവും ഒടുവിൽ നടന്ന  ദേശീയ സ്‌കൂൾ ഗെയിംസ്/ചാംപ്യൻഷിപ്പിൽ പങ്കെടുത്തു സ്വർണ മെഡൽ നേടിയവരാകണം.

പ്രായം:  18–23. 2019 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

ശമ്പളം: 25500– 81100 രൂപ. 

ശാരീരിക യോഗ്യത:

ഉയരം: പുരുഷൻ –167 സെ.മീ, നെഞ്ചളവ്: 81–86 സെ.മീ

സ്ത്രീ– 153 സെ.മീ, നെഞ്ചളവ്: ബാധകമല്ല. 

ശാരീരികയോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.  

അപേക്ഷാ ഫീസ്: 100 രൂപ.  എസ്‌സി/ എസ്ടി, വനിതകൾ എന്നിവർക്കു ഫീസില്ല. പോസ്‌റ്റൽ ഓർഡർ/ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്‌ക്കാം.

അപേക്ഷിക്കേണ്ട വിധം: നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പോസ്‌റ്റൽ ഓർഡർ/ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം നിർദ്ദിഷ്ട വിലാസത്തിൽ അയക്കണം. 

വിശദവിവരങ്ങൾക്ക്: www.cisfrectt.in