സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജ്യുക്കേഷനിൽ ഗ്രൂപ്പ് എ, ബി, സി തസ്തികയിലെ ഒഴിവുകളിൽ അവസരം. 357 ഒഴിവുകളുണ്ട്. തിരുവനന്തപുരത്തും ഒഴിവുണ്ട്. 

ഡിസംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.

അസിസ്റ്റന്റ് സെക്രട്ടറി, ഗ്രൂപ്പ് എ (ഒഴിവ്–14): ബിരുദം, സമാന മേഖലയിൽ പ്രവൃത്തിപരിചയം, 40 വയസ്, 15,600–39,100 + ഗ്രേഡ് പേ 6600 രൂപ.

അസിസ്റ്റന്റ് സെക്രട്ടറി–ഐടി, ഗ്രൂപ്പ് എ (ഒഴിവ്–7): ബിഇ/ ബിടെക് (ഐടി)/ എംഎസ്‌സി (ഐടി)/ എംസിഎ, സമാന മേഖലയിൽ പ്രവൃത്തിപരിചയം, 40 വയസ്, 15,600–39,100 + ഗ്രേഡ് പേ 6600 രൂപ.

അനലിസ്റ്റ്–ഐടി, ഗ്രൂപ്പ് എ (ഒഴിവ്–14): ബിഇ/ ബിടെക് (ഐടി)/ എംഎസ്‌സി (ഐടി)/ എംസിഎ, സമാന മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം, 35 വയസ്, 15,600–39,100 + ഗ്രേഡ് പേ 5400 രൂപ.

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ഗ്രൂപ്പ് ബി (ഒഴിവ്–8): 

ഹിന്ദി/ ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ ഹിന്ദി കംപൽസറി അല്ലെങ്കിൽ ഇലക്‌ടീവ് വിഷയം/പരീക്ഷാ മാധ്യമമായിരിക്കണം അല്ലെങ്കിൽ ഇംഗ്ലിഷ്/ ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം. ബിരുദ തലത്തിൽ ഹിന്ദി/ ഇംഗ്ലിഷ് മാധ്യമം അല്ലെങ്കിൽ കംപൽസറി/ ഇലക്‌റ്റീവ് വിഷയം /പരീക്ഷാ മാധ്യമമായിരിക്കണം അല്ലെങ്കിൽ ഇംഗ്ലിഷ്/ ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം. ബിരുദ തലത്തിൽ ഇംഗ്ലിഷ്/ ഹിന്ദി കംപൽസറി/ ഇലക്‌റ്റീവ് വിഷയം അല്ലെങ്കിൽ ഏതെങ്കിലും  ഒരെണ്ണം  പരീക്ഷാ മാധ്യമമോ മറ്റൊന്നു കംപൽസറി/ ഇലക്‌ടീവ് വിഷയമോ ആയിരിക്കണം അല്ലെങ്കിൽ 

ട്രാൻസ്‌ലേഷൻ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സ്. ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താൻ കഴിയണം. അല്ലെങ്കിൽ കേന്ദ്ര/ സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ 3വർഷത്തെ പ്രവൃത്തിപരിചയം, 30 വയസ്, 9,300– 34,800 + ഗ്രേഡ് പേ 4200 രൂപ.

സീനിയർ അസിസ്റ്റന്റ്, ഗ്രൂപ്പ് സി (ഒഴിവ്–60) : ബിരുദം, ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്ക് വേഗം/ കംപ്യൂട്ടറിൽ തത്തുല്യ വേഗം, കംപ്യൂട്ടർ പരിജ്ഞാനം, 30 വയസ്, 5200–20,200 + ഗ്രേഡ് പേ 2400 രൂപ.

സ്റ്റെനോഗ്രഫർ, ഗ്രൂപ്പ് സി (ഒഴിവ്–25) : ബിരുദം. സ്കിൽ ടെസ്റ്റ്–ഡിക്റ്റേഷൻ: 80 വാക്ക് വേഗം (10 മിനിറ്റ്), ട്രാൻസ്ക്രിപ്ഷൻ: ഇംഗ്ലിഷിൽ 50 മിനിറ്റ്, ഹിന്ദിയിൽ 65 മിനിറ്റ് (കംപ്യൂട്ടർ), 18–27 വയസ്, 5200–20,200 + ഗ്രേഡ് പേ 2400 രൂപ.

അക്കൗണ്ടന്റ്, ഗ്രൂപ്പ് സി (ഒഴിവ്–6) : കൊമേഴ്സ്/ അക്കൗണ്ട്സ് ഒരു വിഷമായി പഠിച്ച് ബിരുദം, സമാന മേഖലയിൽ പ്രവൃത്തിപരിചയം, 30 വയസ് കവിയരുത്, 5200–20,200 + ഗ്രേഡ് പേ 2400 രൂപ.

ജൂനിയർ അസിസ്റ്റന്റ്, ഗ്രൂപ്പ് സി (ഒഴിവ്–204): 12 ാം ക്ലാസ്/ തത്തുല്യം, കംപ്യൂട്ടർ ടൈപ്പിങ്ങിൽ ഇംഗ്ലിഷിൽ മിനിറ്റിൽ 35 വാക്ക് വേഗം/ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കു വേഗം, 18– 27 വയസ്, 5200–20,200 + ഗ്രേഡ് പേ 1900 രൂപ.

ജൂനിയർ അക്കൗണ്ടന്റ്, ഗ്രൂപ്പ് സി (ഒഴിവ്–19): കൊമേഴ്സ്/ അക്കൗണ്ട്സ് ഒരു വിഷയമായി പഠിച്ച് ബിരുദം, ഒരു വർഷത്തെ പ്രവൃത്തിപരിചയം, 27 വയസ് കവിയരുത്, 5200–20,200 + ഗ്രേഡ് പേ 1900 രൂപ.

യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: 

യുആർ, ഒബിസി, ഇഡബ്ല്യുഎസ്– ഗ്രൂപ്പ് എ: 1500 രൂപ, ഗ്രൂപ്പ് ബി, സി: 800 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടൻ, റഗുലർ സിബിഎസ്ഇ ജീവനക്കാർ എന്നിവർക്ക് ഫീസില്ല.

കൂടുതൽ വിവരങ്ങൾക്ക്: www.cbse.nic.in