സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യയിൽ (സെയിൽ) വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി മാനേജ്മെന്റ് ട്രെയിനിയുടെ (ടെക്നിക്കൽ) 399 ഒഴിവുകളുണ്ട്. പുതുക്കിയ വിജ്ഞാപനമാണ്. മേയ് 2019 ലെ വിജ്ഞാപന പ്രകാരം 142 ഒഴിവുകളാണുണ്ടായിരുന്നത്.  മെക്കാനിക്കൽ- 156, മെറ്റലർജിക്കൽ- 67, ഇലക്ട്രിക്കൽ- 91, കെമിക്കൽ-30, ഇൻസ്ട്രുമെന്റേഷൻ- 36, മൈനിങ്- 19 എന്നിങ്ങനെയാണ് പുതുക്കിയ ഒഴിവുകളുടെ എണ്ണം. ഗേറ്റ്-2019 വഴിയാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. മേയ് 2019 ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

വിവരങ്ങൾക്ക്: www.sail.co.in