കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT) വിവിധ തസ്തികകളിലെ 328 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കരാർ നിയമനമാണ്. ഡൽഹി/ എൻസിആർ/ കൊൽക്കത്ത എന്നിവിടങ്ങളിലായിരിക്കും നിയമനം. ഡിസംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും ചുവടെ.

ഐടി ട്രെയിനിങ് ആൻഡ് സപ്പോർട്ട് എക്സിക്യൂട്ടീവ്: എംസിഎ/ ഡിഒഇഎസിസി ബി ലെവൽ/ ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റ്)/ എംഎസ്‌സി (ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ സിഎസ്/ ഐടി) അല്ലെങ്കിൽ ഉയർന്ന യോഗ്യത. അല്ലെങ്കിൽ ബിസിഎ/ ഡിഒഇഎസിസി ഐടി-എ ലെവൽ/ ബിഎസ്‌സി (ഐടി)/ കംപ്യൂട്ടർ ആപ്ലിക്കേഷൻ ത്രിവൽസര പിജി ഡിപ്ലോമ അല്ലെങ്കിൽ ഉയർന്ന യോഗ്യത.

പ്രോഗ്രാമർ അസിസ്റ്റന്റ് ബി: കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദം. അല്ലെങ്കിൽ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ്, ഒാപ്പറേഷൻസ് റിസർച്ചിൽ ബിരുദവും ഒരു വർഷത്തെ എ ലെവൽ ഡിഒഇഎസിസി/ പിജിഡിസിഎ (ബിരുദം/ ഡിപ്ലോമ യോഗ്യതയിൽ മൊത്തം 50 % മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം).

ഐടി മാനേജർ: ബിഇ/ ബിടെക്/ എംഇ/ എംടെക് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്)/ എംസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്- നാലു വർഷത്തെ ബിരുദ കോഴ്സ്).

സീനിയർ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ കെഒഎൽ, സിസ്റ്റം അനലിസ്റ്റ്, അസിസ്റ്റന്റ് പ്രോഗ്രാമർ ബി, അസിസ്റ്റന്റ് പ്രോഗ്രാമർ ബി കെഒഎൽ, പ്രോഗ്രാമർ, പ്രോജക്ട്/ ടീം ലീഡ്:  ബിഇ/ ബിടെക്/ എംഇ/ എംടെക് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്)/ എംസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്- നാല് വർഷത്തെ ബിരുദ കോഴ്സ്).

നെറ്റ്‌വർക്ക് സ്പെഷലിസ്റ്റ്: ബിഇ/ ബിടെക്/ എംഇ/ എംടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ).

പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ശമ്പളം: 

ഐടി ട്രെയിനിങ് ആൻഡ് സപ്പോർട്ട് എക്സിക്യൂട്ടീവ്- 44,900 രൂപ. പ്രോഗ്രാമർ അസിസ്റ്റന്റ് ബി – 21,634-27800 രൂപ.

ഐടി മാനേജർ- 49,500 രൂപ.

സീനിയർ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ കെഒഎൽ- 38,500 രൂപ. സിസ്റ്റം അനലിസ്റ്റ്- 49,500 രൂപ

അസിസ്റ്റന്റ് പ്രോഗ്രാമർ ബി, അസിസ്റ്റന്റ് പ്രോഗ്രാമർ ബി കെഒഎൽ- 20,900 രൂപ.

പ്രോഗ്രാമർ-33,000 രൂപ.

പ്രോജക്ട്/ ടീം ലീഡ്-1,10,000 രൂപ.

നെറ്റ്‌വർക്ക് സ്പെഷലിസ്റ്റ്- 38,500 രൂപ. 

വിവരങ്ങൾക്ക്:  www.nielit.gov.in/delhi