കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ യങ് പ്രഫഷനൽ തസ്തികയിൽ നിയമനം നടത്തുന്നു. 130 ഒഴിവുകളുണ്ട്. രണ്ട് വർഷത്തെ കരാർ നിയമനമാണ്. ഡിസംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: കുറഞ്ഞത് 50 % മാർക്കോടെ പിജി/ തത്തുല്യം അല്ലെങ്കിൽ ബിരുദവും മൂന്ന് വർഷം പ്രവൃത്തിപരിചയവും.

പ്രായം: 32 വയസ് കവിയരുത്. 

ശമ്പളം: 40000 രൂപ.

വിവരങ്ങൾക്ക്: www.sportsauthorityofindia.nic.in