ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസിന്റെ 173 ഒഴിവ്. ഒരു വർഷമാണ് പരിശീലനം. വിഭാഗങ്ങളും ഒഴിവുകളുടെ എണ്ണവും യോഗ്യതയും ചുവടെ.

എയ്റോനോട്ടിക്കൽ/ എയ്റോസ്പേസ് എൻജിനീയറിങ്- 15, കെമിക്കൽ എൻജിനീയറിങ്- 10, സിവിൽ എൻജിനീയറിങ്- 12, കംപ്യൂട്ടർ സയൻസ്/ എൻജിനീയറിങ്- 20, ഇലക്ട്രിക്കൽ എൻജിനീയറിങ്- 12, ഇലക്ട്രോണിക്സ് എൻജിനീയറിങ്- 40, മെക്കാനിക്കൽ എൻജിനീയറിങ്- 40, മെറ്റലർജി- 6, പ്രൊഡക്ഷൻ എൻജിനീയറിങ്- 6: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാംക്ലാസോടെ എൻജിനീയറിങ് ബിരുദം ( കുറഞ്ഞത് 65% മാർക്ക്/ 6.84 സിജിപിഎ).

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്- 8: ബിരുദം, ഒന്നാംക്ലാസ് ബിഎൽഐഎസ്‌സി (കുറഞ്ഞത് 60% മാർക്ക്). 

കേറ്ററിങ് ടെക്നോളജി/ ഹോട്ടൽ മാനേജ്മെന്റ്- 4: കേറ്ററിങ് ടെക്നോളജി/ ഹോട്ടൽ മാനജ്മെന്റിൽ നാല് വർഷത്തെ ബിരുദം (കുറഞ്ഞത് 60 % മാർക്ക്). 

2017 ഏപ്രിലിന് മുൻപ് ബിരുദം പാസായവരും അവസാനവർഷ ഉദ്യോഗാർഥികളും ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കാൻ അർഹരല്ല. 

ഉയർന്നപ്രായം (22.12.2019 ന്): 30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.

സ്റ്റൈപ്പൻഡ്: 9000 രൂപ.

ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്പോർട് സൈസ് ഫോട്ടോയും സഹിതം ഡിസംബർ 22 ന് തിരുവനന്തപുരം പട്ടത്തുള്ള സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വിവരങ്ങൾക്ക്: www.vssc.gov.in. 

ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റംസ് സെന്ററിൽ 73 അപ്രന്റിസ്, സ്റ്റൈപ്പൻഡ്: 9000 രൂപ

ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റംസ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസിന്റെ 73 ഒഴിവ്. ഒരു വർഷമാണ് പരിശീലനം. 

വിഭാഗങ്ങളും ഒഴിവുകളുടെ എണ്ണവും യോഗ്യതയും ചുവടെ.

മെക്കാനിക്കൽ- 40, ഇലക്ട്രിക്കൽ- 7, ഇലക്ട്രോണിക്സ്- 8, കെമിക്കൽ- 1, കംപ്യൂട്ടർ സയൻസ്- 5, സിവിൽ- 4, ഇൻസ്ട്രുമെന്റേഷൻ- 2: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാംക്ലാസോടെ മൂന്ന്/ നാല് വർഷത്തെ എൻജിനീയറിങ് ബിരുദം (കുറഞ്ഞത് 65% മാർക്ക്/ 6.84 സിജിപിഎ).

ലൈബ്രറി സയൻസ്- 6: ബിരുദം, ഒന്നാംക്ലാസ് ബിഎൽഐഎസ്‌സി (കുറഞ്ഞത് 60% മാർക്ക്). 

2017 ഏപ്രിലിന് ശേഷം എൻജിനീറിങ്/ ടെക്നോളജി/ ബിരുദം പാസായവർ മാത്രം അപേക്ഷിച്ചാൽ മതി. 2017 ൽ പാസായവർക്ക് മാർച്ച് 2020 വരെയുള്ള പരിശീലനത്തിനേ അർഹതയുള്ളൂ.

ഉയർന്നപ്രായം (22.12.2019 ന്): 35 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.

സ്റ്റൈപ്പൻഡ്: 9000 രൂപ.

ഉദ്യോഗാർഥികൾ ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 22 ന് തിരുവനന്തപുരം പട്ടത്തുള്ള സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വിവരങ്ങൾക്ക്: www.vssc.gov.in.