ഐഎസ്‌ആർഒയ്‌ക്കു കീഴിലുള്ള തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വ്യത്യസ്ത  വിജ്ഞാപനങ്ങളിലായി 215 ഒഴിവ്. താൽക്കാലിക നിയമനമാണ്. ഓൺലൈനിൽ അപേക്ഷിക്കണം 

80 സയന്റിസ്റ്റ്/ എൻജിനീയർ/ മെഡിക്കൽ ഒാഫിസർ

പരസ്യനമ്പർ: VSSC- 313

പരസ്യതീയതി: 14.12.2019

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 03. തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

സയന്റിസ്റ്റ്/ എൻജിനീയർ എസ്ഡി (19 ഒഴിവ്): ബന്ധപ്പെട്ട വിഭാഗത്തിലുള്ള പിഎച്ച്ഡി, 67,700- 215 ഒഴിവ്. 

സയന്റിസ്റ്റ്/ എൻജിനീയർ എസ്‌സി (59 ഒഴിവ്): ബന്ധപ്പെട്ട വിഭാഗത്തിലുള്ള എംഇ/എംടെക്/ ബിഇ/ ബിടെക്/ എംഎസ്‌സി അല്ലെങ്കിൽ തത്തുല്യം, 56,100- 1,77,500 രൂപ. 

മെഡിക്കൽ ഒാഫിസർ എസ്‌ഡി (ഒരൊഴിവ്): എംഡി ജനറൽ മെഡിസിൻ/ ജനറൽ മെഡിസിനിൽ തത്തുല്യ പിജി, മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ/ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ (എംഡി/ തത്തുല്യം), 67,700-2,08,700 രൂപ.

മെഡിക്കൽ ഒാഫിസർ എസ്‌സി (ഒരൊഴിവ്): എംബിബിഎസ്/ തത്തുല്യം, മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ/ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിര റജിസ്ട്രേഷൻ, കുറഞ്ഞതു രണ്ടു വർഷം ക്ലിനിക്കൽ പ്രവൃത്തിപരിചയം (ഇൻഡസ്ട്രിയൽ ഹെൽത്ത് ഡിപ്ലോമ/ അസോഷ്യേറ്റ് ഫെലോ ഒാഫ് ഇൻഡസ്ട്രിയൽ ഹെൽത്ത് മുൻഗണന), 56,100-1,77,500 രൂപ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

72 ടെക്നീഷ്യൻ/ ഡ്രാഫ്റ്റ്സ്മാൻ

പരസ്യനമ്പർ: VSSC- 311

പരസ്യതീയതി: 14.12.2019

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30.

തസ്തിക, ഒഴിവുകളുടെ എണ്ണം, വിഭാഗങ്ങൾ, യോഗ്യത എന്നിവ ചുവടെ.

ടെക്നീഷ്യൻ ബി (ഫിറ്റർ (24), ഇലക്ട്രോണിക് മെക്കാനിക് (20), മെഷിനിസ്റ്റ് (03), മെക്കാനിക് മോട്ടോർ വെഹിക്കിൾ/ മെക്കാനിക് ഡീസൽ (03), കെമിക്കൽ ഒാപ്പറേറ്റർ (അറ്റൻഡന്റ് ഒാപ്പറേറ്റർ) (02), ടർണർ (02), ഇൻസ്ട്രുമെന്റ് മെക്കാനിക് (02), എംആർ ആൻഡ് എസി (02), ഇലക്ട്രീഷ്യൻ (02), വെൽഡർ (01), ഫിറ്റർ കം ഇൻഡസ്ട്രിയൽ റേഡിയോഗ്രഫർ (01), ഫൊട്ടോഗ്രഫി (01), ബ്ലാക്ക്സ്മിത്തി / ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ (01), കെമിക്കൽ ഒാപ്പറേറ്റർ (മെയിന്റനൻസ് മെക്കാനിക്) (01), ബോയിലർ അറ്റൻഡന്റ് (01): എസ്എസ്എൽസി/ എസ്എസ്‌സി/ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ എൻടിസി/ എൻഎസി. ഫിറ്റർ കം ഇൻഡസ്ട്രിയൽ റേഡിയോഗ്രഫർ ട്രേഡിൽ ലെവൽ 1റേഡിയോഗ്രഫി ടെസ്റ്റിങ് സർട്ടിഫിക്കറ്റും (ബിഎആർസി/ ഡിഎഇയിൽ നിന്നുമുള്ളത്) ബോയിലർ അറ്റൻഡന്റ് ട്രേഡിൽ അപേക്ഷിക്കുന്നവർക്ക് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് (ഡയറക്ടറേറ്റ് ഒാഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്) അല്ലെങ്കിൽ ബോയിലർ അറ്റൻഡന്റ് ട്രേഡിൽ എൻഎസിയും ഉണ്ടായിരിക്കണം.

ഡ്രാഫ്റ്റ്സ്മാൻ ബി- മെക്കാനിക്കൽ (06): എസ്എസ്എൽസി/ എസ്എസ്‌സി/ പത്താം ക്ലാസ് ജയം, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ െഎടിഐ/ എൻടിസി/ എൻഎസി.

പ്രായം (30.12.2019 ന്): 18- 35 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 21,700-69,100 രൂപ.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ എസ്‌സി/ എസ്ടി/ വിമുക്തഭടൻമാർ/ ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. എസ്ബിഐയുടെ ക്രെഡിറ്റ്/ ഡെബിറ്റ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം.  

63 ടെക്നിക്കൽ/ സയന്റിഫിക്/ ലൈബ്രറി അസിസ്റ്റന്റ്

പരസ്യനമ്പർ: VSSC- 312

പരസ്യതീയതി: 14.12.2019

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 01.

തസ്തിക, ഒഴിവുകളുടെ എണ്ണം, വിഭാഗങ്ങൾ, യോഗ്യത എന്നിവ ചുവടെ.

ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ- 28, ഇലക്ട്രോണിക്സ്- 20, കെമിക്കൽ- 03, കംപ്യൂട്ടർ സയൻസ്- 02, ഒാട്ടമൊബീൽ- 01, ഇലക്ട്രിക്കൽ- 01, സിനിമാറ്റോഗ്രഫി/ ഫൊട്ടോഗ്രഫി- 01): മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കെമിക്കൽ/ കംപ്യൂട്ടർ സയൻസ്/ ഒാട്ടമൊബീൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. സിനിമാറ്റോഗ്രഫി/ ഫൊട്ടോഗ്രഫി വിഭാഗത്തിൽ കുറഞ്ഞത് മൂന്നു വർഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമ മതി.

സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്- 02, മാത്തമാറ്റിക്സ്- 01, കെമിസ്ട്രി- 01): ഫിസിക്സ്/ മാത്തമാറ്റിക്സ്/ കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിഎസ്‌സി ബിരുദം.

ലൈബ്രറി അസിസ്റ്റന്റ് എ (03): ബിരുദം, ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് പിജി അല്ലെങ്കിൽ തത്തുല്യം.

പ്രായം (01.01.2020 ന്): 18- 35 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 44,900- 1,42,400 രൂപ.

അപേക്ഷാഫീസ്: 250 രൂപ. വനിതകൾ/ എസ്‌സി/ എസ്ടി/ വിമുക്തഭടൻമാർ/ ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. എസ്ബിഐയുടെ ക്രെഡിറ്റ്/ ഡെബിറ്റ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. 

വിവരങ്ങൾക്ക്: www.vssc.gov.in