ഡൽഹി പൊലീസിൽ അസിസ്റ്റന്റ് വയർലെസ് ഒാപ്പറേറ്റർ/ ടെലി പ്രിന്റർ ഒാപ്പറേറ്റർ (ഹെഡ് കോൺസ്റ്റബിൾ–ഗ്രൂപ്പ് സി) ആകാൻ അവസരം. 

സ്ത്രീകൾക്കും അപേക്ഷിക്കാം. 649 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനമാണ്. ജനുവരി 27വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: സയൻസ്, മാത്‌സ് പഠിച്ച് സീനിയർ സെക്കൻഡറി ജയം അല്ലെങ്കിൽ മെക്കാനിക്ക് കം ഒാപ്പറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റത്തിൽ  നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്. 

ഇംഗ്ലിഷ് വേഡ് പ്രോസസിങ് സ്പീഡ്: 1000 കീ ഡിപ്രഷൻ (15 മിനിറ്റ്), കംപ്യൂട്ടർ പരിജ്ഞാനം. 

പ്രായം (01.07.2019ന്): 18–27 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 

ശമ്പളം: 25,500–81,100 രൂപ, 

അപേക്ഷാഫീസ്: 100 രൂപ. എസ്ബിഐ ചെലാൻ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, യുപിഐ മുഖേന ഫീസടയ്ക്കാം.

പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക യോഗ്യത, അളവെടുപ്പ് പരിശോധന, ട്രേഡ് ടെസ്റ്റ്, കംപ്യൂട്ടർ ടൈപ്പിങ് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കി.

വിശദവിവരങ്ങൾക്ക്: www.delhipolice.nic.in