ഓർഡനൻസ് ഫാക്‌ടറി ബോർഡ് ഐടിഐ/നോൺ ഐടിഐ വിഭാഗങ്ങളിൽ ട്രേഡ് അപ്രന്റിസ്‌ഷിപ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 6060 ഒഴിവുകളുണ്ട്. െഎടിഐ വിഭാഗത്തിൽ 3847 ഒഴിവുകളും, നോൺ െഎടിഐ വിഭാഗത്തിൽ  2219 ഒഴിവുകളുമാണുള്ളത്. 

ജനുവരി 10 മുതൽ  ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 9

യോഗ്യത: നോൺ ഐടിഐ വിഭാഗം: കുറഞ്ഞത് മൊത്തം 50% മാർക്കോടെ മാധ്യമിക് ജയം (പത്താം ക്ലാസ് /തത്തുല്യം). മാത്തമാറ്റിക്‌സ് സയൻസ് വിഷയങ്ങളിൽ ഓരോന്നിനും  40% മാർക്കു വേണം.

ഐടിഐ വിഭാഗം: എൻസിവിടി അല്ലെങ്കിൽ എസ്‌സിവിടി അംഗീകൃത സ്‌ഥാപനത്തിൽ നിന്ന് ട്രേഡ് ടെസ്റ്റ് ജയം. പത്താം ക്ലാസ് /തത്തുല്യം, ഐടിഐ  50% മാർക്കോടെ പാസ്സായിരിക്കണം. 

പ്രായം: 15–24 വയസ്. 9-02-2020 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഇളവുണ്ടായിരിക്കും. 

അപേക്ഷാ ഫീസ്:  100 രൂപ.  ഓൺലൈൻ വഴി ഫീസ് അടയ്‌ക്കണം. 

അപേക്ഷിക്കേണ്ട വിധം: www.ofb.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.   വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.