ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ തസ്‌തികയിലായി 140 ഒഴിവ്. കേരളത്തിൽ മാത്രമായി 20 ഒഴിവുകളുണ്ട്. ജനുവരി 22 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തികകളും ഒഴിവുകളും ചുവടെ.

സീനിയർ മാനേജർ ഡിസൈൻ മെക്കാനിക്കൽ-പിസിഇ (1), സീനിയർ മാനേജർ-ഡിസൈൻ ഇലക്ട്രിക്കൽ (2), അസിസ്റ്റന്റ് കമ്പനി സെക്രട്ടറി (1), ഡപ്യൂട്ടി മാനേജർ-ഫിനാൻസ് (1), അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് (1), മാനേജ്മെന്റ് ട്രെയിനി- കെമിക്കൽ (9), മാനേജ്മെന്റ് ട്രെയിനി-മെക്കാനിക്കൽ (1), മാനേജ്മെന്റ് ട്രെയിനി- ഫയർ ആൻഡ് സേഫ്റ്റി (2), മാനേജ്മെന്റ് ട്രെയിനി- മാർക്കറ്റിങ് (5), ടെക്നീഷ്യൻ- പ്രോസസ് (61), ടെക്നീഷ്യൻ- മെക്കാനിക്കൽ (15), ടെക്നീഷ്യൻ- ഇലക്ട്രിക്കൽ (4), ടെക്നീഷ്യൻ- ഇൻസ്ട്രുമെന്റേഷൻ (7), ടെക്നീഷ്യൻ- സിവിൽ (4), ഡ്രാഫ്റ്റ്സ്മാൻ (2), ക്രാഫ്റ്റ്സ്മാൻ ഫിറ്റർ കം മെക്കാനിക് (7), ക്രാഫ്റ്റ്സ്മാൻ ഇൻസ്ട്രുമെന്റേഷൻ (1), അസിസ്റ്റന്റ് ജനറൽ (8), അസിസ്റ്റന്റ് ഫിനാൻസ് (2), ഡിപ്പോ അസിസ്റ്റന്റ് (2), സ്റ്റെനോഗ്രഫർ (2), കാന്റീൻ സൂപ്പർവൈസർ (2).       

വിവരങ്ങൾക്ക്: www.fact.co.in