ഫാക്‌ടിൽ ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റിസിന്റെ 81 ഒഴിവ്. ഒരു വർഷമാണ് പരിശീലനം. ജനുവരി 23 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായം, സ്റ്റൈപ്പൻഡ് എന്നിവ ചുവടെ.

ഗ്രാജുവേറ്റ് അപ്രന്റിസ് (24 ഒഴിവ്): കംപ്യൂട്ടർ/ കംപ്യൂട്ടർ സയൻസ്/  സിവിൽ/ കെമിക്കൽ/ മെക്കാനിക്കൽ/  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/  ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം. 2020 ജനുവരി ഒന്നിന് 25 വയസ് കവിയരുത്, 10000 രൂപ.

ഡിപ്ലോമ അപ്രന്റിസ് (57 ഒഴിവ് ): കെമിക്കൽ എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/ സിവിൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇൻസ്ട്രുമെന്റ് ടെക്നോളജി/ മെക്കാനിക്കൽ എൻജിനീയറിങ് / ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസിൽ ഫസ്റ്റ് ക്ലാസ് ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ (സ്റ്റേറ്റ് ബോർഡ് ഒാഫ് ടെക്നിക്കൽ എജ്യുക്കേഷൻ). 2020 ജനുവരി ഒന്നിന് 23 വയസ് കവിയരുത്, 8000 രൂപ.                       

ബിരുദം/ ഡിപ്ലോമ പരീക്ഷയിൽ 60 % മാർക്ക് നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 50 % മാർക്ക് മതി. ബിഒഎടി സതേൺ റീജനിൽ റജിസ്റ്റർ ചെയ്തവർ മാത്രം അപേക്ഷിച്ചാൽ മതി. 2020 മാർച്ച് 31ന് യോഗ്യത നേടി മൂന്നു വർഷം കവിയരുത്.

വിവരങ്ങൾക്ക് www.fact.co.in