ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലെ വിവിധ കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലായി 365 ഒഴിവ്. ഒാൺലൈനായി അപേക്ഷിക്കണം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. 

ദയാൽ സിങ് കോളജ്:  94 ഒഴിവ്

ബംഗാളി, ബോട്ടണി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇവിഎസ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, പ‍ഞ്ചാബി, സാൻസ്ക്രിട്, ഉറുദു, സുവോളജി വകുപ്പുകളിലാണ് ഒഴിവ്.അപേക്ഷ ജനുവരി 31 വരെ. 

വിവരങ്ങൾക്ക്: www.dsc.du.ac.in

ലേഡി ശ്രീറാം കോളജ് : 78 ഒഴിവ്

കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, എലിമെന്ററി എജ്യുക്കേഷൻ. ഇംഗ്ലിഷ് ആൻഡ് ജേണലിസം, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിട്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇവിഎസ് വകുപ്പുകളിലാണ് ഒഴിവ്.അപേക്ഷ ജനുവരി 31 വരെ. 

വിവരങ്ങൾക്ക്: www.lsr.edu.in

കിരോരി മാൾ കോളജ്:  65 ഒഴിവ്

ബംഗാളി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്,, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്, സ്റ്റാറ്റിസ്റ്റിക്സ്, ഉറുദു, സുവോളജി വകുപ്പുകളിലാണ് ഒഴിവ്.അപേക്ഷ ഫെബ്രുവരി 3 വരെ. വിവരങ്ങൾക്ക്: www.kmcollege.ac.in

ഭാരതി കോളജ്: 40 ഒഴിവ്

കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്/ ജേണലിസം, എൻവയൺമെന്റൽ സയൻസ്, എച്ച്ഡിഎഫ്ഇ, ഹിന്ദി, ഹിസ്റ്ററി, പഞ്ചാബി, സാൻസ്ക്രിട്, മാത്തമാറ്റിക്സ്, സൈക്കോളജി, സോഷ്യോളജി വകുപ്പുകളിലാണ് ഒഴിവ്.അപേക്ഷ ഫെബ്രുവരി 1 വരെ.

വിവരങ്ങൾക്ക്:  www.bharaticollege.org

മിറാൻഡ ഹൗസ്: 35 ഒഴിവ്

ബംഗാളി, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എലിമെന്ററി എജ്യൂക്കേഷൻ, ജോഗ്രഫി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, സോഷ്യോളജി, സുവോളജി വിഷയങ്ങളിലാണ് ഒഴിവ്.അപേക്ഷ ജനുവരി 31  വരെ.

വിവരങ്ങൾക്ക്: www.mirandahouse.ac.in

ആത്‌മ റാം സനാതൻ ധർമ: 53 ഒഴിവ്

ഫെബ്രുവരി 6 വരെ അപേക്ഷിക്കാം. ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സുവോളജി വിഷയങ്ങളിലാണ് ഒഴിവ്. വിവരങ്ങൾക്ക്: www.arsdcollege.ac.in