എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ എൻഫോഴ്സ്മെന്റ് ഓഫിസർ/ അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.421 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് ബി നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. ജനുവരി 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.‌

ഒഴിവ്: 421 (എസ്‌സി-62, എസ്ടി-33, ഒബിസി- 116, ഇഡബ്ല്യുഎസ്- 42, ജനറൽ- 168)യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം. ‌അഭിലഷണീയം: എ. നിയമബിരുദം/ ഇന്റഗ്രേറ്റഡ് പഞ്ച വൽസരനിയമ ബിരുദം/ എംബിഎ/ പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്/ കമ്പനി സെക്രട്ടറി/ ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്.ബി. ഗവൺമെന്റ്, ലിസ്റ്റഡ്, സ്വകാര്യ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ/ അക്കൗണ്ട്സ്/ ലീഗൽ കാര്യങ്ങളിൽ രണ്ടു വർഷത്തെ ജോലിപരിചയം.

പ്രായം: 30 വയസ്.  പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു (നോൺ ക്രീമി ലെയർ) മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം പ്രൊബേഷൻ. ഒക്ടോബർ നാലിനു പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്. എഴുത്തുപരീക്ഷയുടെ സിലബസ് ഉൾപ്പെടെയുള്ള വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അപേക്ഷാഫീസ്: 25 രൂപ. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസ് വേണ്ട. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടോ എസ്‌ബിഐയുടെ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (വിസ/മാസ്റ്റർ/റുപേ) മുഖേനയോ ഫീസടയ്‌ക്കാം. 

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക‌.വെബ്സൈറ്റ് :  www.upsc.gov.in