സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസർ, ക്ലറിക്കൽ  കേഡറുകളിലെ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 106 ഒഴിവുകൾ. കരാർ, റഗുലർ നിയമനമാണ്. ഓൺലൈനിൽ അപേക്ഷിക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12.

ഓഫിസർ വിഭാഗത്തിൽ എച്ച്ആർ സ്പെഷലിസ്റ്റ് (റിക്രൂട്മെന്റ്) – ഒരൊഴിവ്, മാനേജർ (ഡേറ്റാ സയന്റിസ്റ്റ്) – 10 ഒഴിവ്, ഡപ്യൂട്ടി മാനേജർ (ഡേറ്റാ സയന്റിസ്റ്റ്) – 10 ഒഴിവ്, ഡപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫിസർ) – 5 ഒഴിവ്, ഡപ്യൂട്ടി മാനേജർ (ലോ) – 45 ഒഴിവ് എന്നീ തസ്തികകളിൽ റഗുലർ നിയമനത്തിനും

ഡിഫൻസ് ബാങ്കിങ് അഡ്വൈസർ (നേവി ആൻഡ് എയർഫോഴ്സ്) – 2 ഒഴിവ്, സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ – 2 ഒഴിവ്, സീനിയർ സ്പെഷൽ എക്സിക്യൂട്ടീവ്–  ഒരൊഴിവ്, സീനിയർ എക്സിക്യൂട്ടീവ്  (സ്റ്റാറ്റിസ്റ്റിക്സ്) –  ഒരൊഴിവ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിനും അപേക്ഷിക്കാം. ക്ലറിക്കൽ വിഭാഗത്തിലെ ആർമറർ തസ്തികയിൽ 29 ഒഴിവുകളുണ്ട്. റഗുലർ നിയമനമാണ്. വിമുക്തഭടൻമാർക്കാണ് അവസരം. 

അപേക്ഷിക്കേണ്ട വിധം:  www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.