കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബിഎസ്സി. നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് 3 വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി 30.01.2020, വ്യാഴാഴ്ച തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്കൈപ്പ് ഇന്റർവ്യു നടത്തുന്നു. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 2020 ജനുവരി 29 നകം അയയ്ക്കേണ്ടതാണ്.