ഇൗസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള വിവിധ വർക്ക്ഷോപ്പ്/ ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. 2792 ഒഴിവുകളുണ്ട്. 

ഫെബ്രുവരി 14 മുതൽ മാർച്ച് 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഫിറ്റർ, വെൽഡർ, ടർണർ, മെക്ക് (എംവി), മെക്ക് (ഡീസൽ), ബ്ലാക്ക്സ്മിത്ത്, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്,  ഇലക്ട്രോണിക്സ് മെക്കാനിക്, വെൽഡർ (ജി ആൻഡ് ഇ), പെയിന്റർ ജനറൽ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി). 

വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഷീറ്റ് മെറ്റൽ വർക്കർ, ലൈൻമാൻ, വയർമാൻ, കാർപെന്റർ, പെയിന്റർ (ജനറൽ) ട്രേഡ്: കുറ‍ഞ്ഞത് എട്ടാം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി). 

പ്രായം: 15–24 വയസ്. അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി  ഫീസടയ്ക്കണം. 

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

വിജ്ഞാപനത്തിനും ഓൺലൈൻ അപേക്ഷയ്ക്കും www.rrcer.com