ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ  വാട്ടർ വിങ് ഗ്രൂപ്പ് ബി ആൻഡ് സി, കംബാറ്റൈസ്‌ഡ് തസ്‌തികകളിൽ 317 ഒഴിവ്. പുരുഷന്മാർക്ക് അപേക്ഷിക്കാം.  മാർച്ച് 15 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത തസ്‌തിക തിരിച്ചു ചുവടെ. 

എസ്‌ഐ (മാസ്‌റ്റർ): പ്ലസ്ടു/ തത്തുല്യം. കൂടാതെ കേന്ദ്ര/ സംസ്‌ഥാന ഇൻലാൻഡ് വാട്ടർ ട്രാൻസ്‌പോർട് അതോറിറ്റി/ മെർക്കന്റൈൽ മറൈൻ ഡിപാർട്മെന്റ് നൽകുന്ന സെക്കൻഡ് ക്ലാസ് മാസ്‌റ്റർ സർട്ടിഫിക്കറ്റ്. 

എസ്‌ഐ (എൻജിൻ ഡ്രൈവർ): പ്ലസ്ടു/ തത്തുല്യം. കൂടാതെ കേന്ദ്ര/ സംസ്‌ഥാന ഇൻലാൻഡ് വാട്ടർ ട്രാൻസ്‌പോർട് അതോറിറ്റി/ മെർക്കന്റൈൽ മറൈൻ ഡിപാർട്മെന്റ് നൽകുന്ന ഫസ്‌റ്റ്‌ ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്. 

എസ്ഐ (വർക്‌ഷോപ്): മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ/ മറൈൻ/ ഓട്ടമൊബീൽ എൻജിനീയറിങ് ത്രിവൽസര ഡിപ്ലോമ.

എച്ച്‌സി (മാസ്‌റ്റർ): മെട്രിക്കുലേഷൻ/ തത്തുല്യം.  സ്രാങ്ക് സർട്ടിഫിക്കറ്റ്. 

എച്ച്‌സി (എൻജിൻ ഡ്രൈവർ): മെട്രിക്കുലേഷൻ/ തത്തുല്യം. സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.

എച്ച്‌സി (വർക്‌ഷോപ്)–  മെക്കാനിക് (ഡീസൽ/ പെട്രോൾ എൻജിൻ), ഇലക്‌ട്രീഷ്യൻ, എസി ടെക്നീഷ്യൻ, ഇലക്ട്രോണിക്സ്,  മെഷീനിസ്‌റ്റ്, കാർപെന്റർ, പ്ലംബർ: മെട്രിക്കുലേഷൻ/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ ഡിപ്ലോമ.

സിടി (ക്രൂ): മെട്രിക്കുലേഷൻ/ തത്തുല്യം.  265 എച്ച്‌പിയിൽ താഴെയുള്ള ബോട്ടിൽ ജോലി ചെയ്തുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം. നീന്തൽ പരിചയം വ്യക്‌തമാക്കുന്ന സർട്ടിഫിക്കറ്റ്.

പ്രായം: എസ്‌ഐ (മാസ്‌റ്റർ, എൻജിൻ ഡ്രൈവർ)– 22–28 വയസ്. മറ്റു തസ്തികകൾ 20–25. 

അപേക്ഷാ ഫീസ്: എസ്ഐ തസ്തികയിൽ 200 രൂപ. മറ്റു തസ്തികകളിൽ 100 രൂപ. www.bsf.nic.in