ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് എ, ബി,സി തസ്തികകളിലായി 418 ഒഴിവ്. മാർച്ച് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

സയന്റിസ്റ്റ് II–ബയോ അനലറ്റിക്സ്, ബയോഇൻഫർമാറ്റിക്സ്, ബിഎസ്എൽ–2/3, ഫെസിലിറ്റി മാനേജ്മെന്റ്, ഫ്ലോസൈറ്റോമെട്രി, ജനറൽ ഫെസിലിറ്റി, ജിനോമിക്സ്, മൈക്രോസ്കോപ്പി, പ്രോജക്ട് മാനേജ്മെന്റ്, പ്രോട്ടിയൊമിക്സ്, അനാട്ടമി (14 ഒഴിവ്), ബയോകെമിസ്റ്റ് (4), മെഡിക്കൽ ഫിസിസിസ്റ്റ് (8), സ്റ്റോർ കീപ്പർ–ജനറൽ (6), സ്റ്റോർ കീപ്പർ–ഡ്രഗ്സ് (13), പ്രോഗ്രാമർ (10), ടെക്നീഷ്യൻ–റേഡിയോളജി (24), ജൂനിയർ എൻജിനീയർ–സിവിൽ (6), ജൂനിയർ എൻജിനീയർ–ഇലക്ട്രിക്കൽ (3), ജൂനിയർ എൻജിനീയർ–എസി ആൻഡ് റഫ്രിജറേഷൻ (4), മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (110), ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ (2), മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ (5), ലൈഫ് ഗാർഡ് (1), ഒാപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ് (150), ന്യൂക്ലിയർ മെഡിക്കൽ ടെക്നോളജിസ്റ്റ് (3), ഫാർമസിസ്റ്റ് (8), സ്റ്റെനോഗ്രഫർ (40), അസിസ്റ്റന്റ് വാർഡൻ (2), സാനിറ്ററി ഇൻസ്പെക്ടർ (5) എന്നീ തസ്തികകളിലാണ് അവസരം.

പ്രധാന തസ്തികകളുടെ യോഗ്യത, ഉയർന്ന പ്രായം ചുവടെ.

മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (110 ഒഴിവ്): മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ മെഡിക്കൽ ലബോറട്ടറി സയൻസിൽ ബിരുദം, 2 വർഷം പ്രവൃത്തിപരിചയം, 30 വയസ്.

ഒാപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ് (150 ഒഴിവ്): ബിഎസ്‌സി/ പ്ലസ്ടു (സയൻസ്), 5 വർഷം പ്രവൃത്തിപരിചയം, 30 വയസ്.

അപേക്ഷാഫീസ്: ജനറൽ, ഒബിസിക്കാർക്ക്: 1500 രൂപ, പട്ടികവിഭാഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 1200 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല.

www.aiimsexams.org