കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 53 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 27. സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയർ ഡിവിഷനൽ മെഡിക്കൽ ഓഫിസർ, ലക്ചറർ, സ്പെഷലിസ്റ്റ് ഗ്രേഡ് 3, വെറ്ററിനറി സർജൻ അസിസ്റ്റന്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം. മിനിസ്ട്രി ഓഫ് മൈൻസ് വകുപ്പിനു കീഴിൽ അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് തസ്തികയിൽ മാത്രം 17 ഒഴിവുകളുണ്ട്. ലക്ഷദ്വീപ് യൂണിയൻ ടെറിറ്ററിക്കു കീഴിൽ വെറ്ററിനറി സർജൻ അസിസ്റ്റന്റ് തസ്തികയിൽ 9 ഒഴിവുകളിലേക്കും അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി അപേക്ഷിക്കണം. www.upsconline.nic.in  എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.