നോർത്തേൺ കോൾ ഫീൽഡ്സിൽ മൈനിങ് സിർദാർ, സർവേയര്‍ (മൈനിങ്) തസ്തികയിലായി 95 ഒഴിവുകൾ. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. ഫെബ്രുവരി 25 മുതൽ മാർച്ച് 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മൈനിങ് സിർദാർ (88 ഒഴിവ്): മെട്രിക്കുലേഷൻ/ തത്തുല്യം, മൈനിങ് സിർദാർ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ മെട്രിക്കുലേഷൻ/ തത്തുല്യം, ത്രിവൽസര മൈനിങ് എൻജിനീയറിങ് ഡിപ്ലോമ, ഒാവർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്, ശമ്പളം 31852.56 രൂപ.

സർവേയര്‍- മൈനിങ് (7 ഒഴിവ്): മെട്രിക്കുലേഷൻ/ തത്തുല്യം അല്ലെങ്കിൽ മൈനിങ്/ മൈൻ സർവേയിങ്ങിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ. സർവേയർ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, ശമ്പളം 34391.65 രൂപ.

പ്രായം: 18- 30 വയസ്. അർഹരായവർക്ക് നിയമാനുസൃത ഇളവുണ്ട്. www.nclcil.in