തൃശൂർ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരളയിൽ (SILK) സ്കിൽഡ് വർക്കർ ട്രെയിനി, അൺസ്കിൽഡ് വർക്കർ ട്രെയിനി അവസരം. 

69 ഒഴിവുകളുണ്ട്. മാർച്ച് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

വിഭാഗം, ഒഴിവ്, യോഗ്യത എന്നിവ ചുവടെ.

സ്കിൽഡ് വർക്കർ ട്രെയിനി: വെൽഡർ (10  ഒഴിവ്), ഫിറ്റർ (8), ഇലക്ട്രീഷ്യൻ (5), മോൾഡർ (8), കാർപെന്റർ (2), ഡ്രാഫ്റ്റ്സ്മാൻ സിവിൽ (1), മെഷീനിസ്റ്റ്/ ടർണർ (4), ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ (1), ഷീറ്റ് മെറ്റൽ വർക്കർ (4), ഇലക്ട്രോണിക്സ് (2), സിവിൽ (4): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (സിവിൽ ട്രേഡിൽ ഐടിഐ/ കെജിസിഇ), ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

കൊമേഴ്സ് (5 ഒഴിവ്): വിഎച്ച്എസ്ഇ (കൊമേഴ്സ്), ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

അൺസ്കിൽഡ് വർക്കർ ട്രെയിനി (15 ഒഴിവ്): എട്ടാം ക്ലാസ്. മലയാളത്തിൽ എഴുതാനും വായിക്കാനും അറിയണം. മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം (ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല).

പ്രായപരിധി (01.01.2020 ന്): 36 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

സ്റ്റൈപ്പൻഡ്: 

സ്കിൽഡ് വർക്കർ ട്രെയിനി- 10,000 രൂപ, അൺസ്കിൽഡ് വർക്കർ ട്രെയിനി- 9000രൂപ.

www.cmdkerala.net