ഗുജറാത്ത് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികയിലായി 77 ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ചീഫ് ജനറൽ മാനേജർ/ ജനറൽ മാനേജർ (സിവിൽ), അഡീഷനൽ ജനറൽ മാനേജർ (സിവിൽ ഡിസൈൻ/ ട്രാക്ക്), ജോയിന്റ് ജനറൽ മാനേജർ (സിവിൽ/ അണ്ടർഗ്രൗണ്ട്), സീനിയർ ഡപ്യൂട്ടി ജനറൽ മാനേജർ (സിവിൽ), ഡപ്യൂട്ടി ജനറൽ മാനേജർ (സിവിൽ, ക്യുഎ/ ക്യുസി, സേഫ്റ്റി,  മൾട്ടി മോഡൽ ഇന്റഗ്രേഷൻ–ട്രാൻസ്‌പോർട് പ്ലാനിങ്), മാനേജർ (സിവിൽ, ആർക്കിടെക്ട്, മൾട്ടി മോഡൽ ഇന്റഗ്രേഷൻ–ട്രാൻസ്പോർട് പ്ലാനിങ്), അസിസ്റ്റന്റ് മാനേജർ (സിവിൽ, അലൈൻമെന്റ് എക്സ്പെർട്ട്, മൾട്ടി മോഡൽ ഇന്റഗ്രേഷൻ–ട്രാൻസ്പോർട് പ്ലാനിങ്), സീനിയർ എൻജിനീയർ (സിവിൽ), സർവേയർ (സിവിൽ) തസ്തികകളിലാണ് ഒഴിവ്. www.gujaratmetrorail.com