കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (NIELIT) അവസരം. സയന്റിസ്റ്റ്, സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 495 ഒഴിവുകളാണുള്ളത്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിലാണ് അവസരം. ഏപ്രിൽ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

സയന്റിസ്റ്റ് ബി (288 ഒഴിവ്): എൻജിനീയറിങ്/ ടെക്നോളജി ബിരുദ ജയം അല്ലെങ്കിൽ ഡിപാർട്ട്മെന്റ് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് അക്രഡിറ്റേഷൻ ഒാഫ് കംപ്യൂട്ടർ കോഴ്സ് ബി- ലെവൽ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ്/ ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ്  അസോഷ്യേറ്റ് മെംബർ അല്ലെങ്കിൽ എംഎസ്‌സി അല്ലെങ്കിൽ എംസിഎ  അല്ലെങ്കിൽ എംഇ/ എംടെക് അല്ലെങ്കിൽ എംഫിൽ. 56,100- 1,77,500 രൂപ.  

സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ് എ (207 ഒഴിവ്): എംഎസ്‌സി/ എംഎസ്/ എംസിഎ/ ബിഇ/ ബിടെക് ജയം. 35,400- 1,12,400 രൂപ.  

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.

പ്രായപരിധി (26.03.2020 ന്): 30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്തു തിരുവനന്തപുരത്താണു പരീക്ഷാകേന്ദ്രം.

അപേക്ഷാഫീസ്: 800 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. 

www.nielit.gov.in