നോർത്തേൺ കോൾഫീൽഡ്‌സിൽ വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 400 ഒഴിവ്.  മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. മാർച്ച് 16 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിവിധ വിഭാഗങ്ങളിലെ ഒാപറേറ്റർ ട്രെയിനി തസ്തികയിൽ 307 ഒഴിവുകളുണ്ട്. അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ് ടെക് ഗ്രേഡ് എ, ഒാവർസിയർ ഗ്രേഡ് സി, അമിൻ ഗ്രേഡ് ഡി, ജൂനിയർ കെമിസ്റ്റ് ടി ആൻഡ് എസ് ഗ്രേഡ് ഡി എന്നീ തസ്തികകളിലെ 93 ഒഴിവുകളിലേക്കും അപേക്ഷിക്കാം.

ഒാപ്പറേറ്റർ ട്രെയിനി

മൂന്നു വർഷമാണു പരിശീലനം. തസ്തികയും യോഗ്യതയും ചുവടെ.

ഡ്രാഗ് ലൈൻ ഒാപ്പറേറ്റർ ട്രെയിനി: മെട്രിക്കുലേറ്റ്/ എസ്എസ്‌സി/ ഹൈ സ്കൂള്‍ അല്ലെങ്കിൽ തത്തുല്യ ജയം, ഡീസൽ മെക്കാനിക്/ മോട്ടോർ മെക്കാനിക്/ ഫിറ്റർ ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി), എച്ച്എംവി ലൈസൻസ്. 

ഡോസർ ഒാപറേറ്റർ ട്രെയിനി, ഗ്രേഡർ ഒാപറേറ്റർ ട്രെയിനി: മെട്രിക്കുലേറ്റ്/ എസ്എസ്‌സി/ ഹൈസ്കൂള്‍ അല്ലെങ്കിൽ തത്തുല്യ ജയം, എച്ച്എംവി ലൈസൻസ്, ട്രാക്ടർ ഡ്രൈവിങ്ങിൽ ലഭിച്ച അംഗീകാരം.

ഡംപർ ഒാപറേറ്റർ ട്രെയിനി, ഷവൽ ഒാപറേറ്റർ ട്രെയിനി, പേ ലോഡർ ഒാപറേറ്റർ ട്രെയിനി, ക്രെയ്ൻ ഒാപറേറ്റർ ട്രെയിനി: മെട്രിക്കുലേറ്റ്/ എസ്എസ്‌സി/ ഹൈസ്കൂള്‍ അല്ലെങ്കിൽ തത്തുല്യ ജയം, എച്ച്എംവി ലൈസൻസ്.

ഡ്രില്‍ ഒാപറേറ്റർ ട്രെയിനി: മെട്രിക്കുലേറ്റ്/ എസ്എസ്‌സി/ ഹൈസ്കൂള്‍ അല്ലെങ്കിൽ തത്തുല്യ ജയം.

പ്രായം: 18- 30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 

ശമ്പളം: 1011.27 രൂപ പ്രതിദിനം. ഡ്രാഗ് ലൈൻ ഒാപറേറ്റർ ട്രെയിനി തസ്തികയിൽ ആദ്യവർഷം 1034.04 രൂപയും പിന്നീടുള്ള രണ്ടു വർഷങ്ങളിൽ 1065.55 രൂപയും പ്രതിദിനം ലഭിക്കും.

അപേക്ഷാഫീസ്: 500 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർ, ഡിപ്പർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് ഫീസില്ല.

www.nclcil.in