IOCL: 404 അപ്രന്റിസ്

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ടെക്നിക്കൽ/ നോൺ ടെക്നിക്കൽ അപ്രന്റിസിന്റെ 404 ഒഴിവ്. ബംഗാൾ, ബിഹാർ, ഒഡിഷ, അസം, ജാർഖണ്ഡ് എന്നിവ ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. 12/ 15 മാസത്തെ പരിശീലനമാണ്. ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

ട്രേഡ് അപ്രന്റിസ് (ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ്): മെട്രിക്കും ബന്ധപ്പെട്ട ട്രേഡിൽ റഗുലർ ഫുൾടൈം ഐടിഐയും (എൻസിവിടി/ എസ്‌സിവിടി അംഗീകൃതം).  

ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ റഗുലർ ഫുൾടൈം ത്രിവത്സര ഡിപ്ലോമ. 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ റഗുലർ ഫുൾടൈം ബിരുദം. 

ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ പ്ലസ്ടു/ തത്തുല്യം. 

ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): കുറഞ്ഞത് മൊത്തം 50 % മാർക്കോടെ പ്ലസ്ടു/ തത്തുല്യം, 'ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ' സ്കിൽ സർട്ടിഫിക്കറ്റ്.(എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45 % മാർക്കു മതി).

പ്രായം (31.03.2020 ന്): 18– 24. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

www.iocl.com

hecl: 169 അപ്രന്റിസ്

റാഞ്ചി ഹെവി എൻജിനീയറിങ് കോർപറേഷനിൽ വിവിധ വിഭാഗങ്ങളിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസിന്റെ 169 ഒഴിവ്. മാർച്ച് 31 വരെ അപേക്ഷിക്കാം. 

വിഭാഗങ്ങളും യോഗ്യതയും.

കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ/ പ്രൊഡക്ഷൻ എൻജിനീയറിങ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, മെറ്റലർജിക്കൽ എൻജിനീയറിങ്: ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/ ഡിപ്ലോമ.

സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് അക്കൗണ്ട്സ്/ ഒാഫിസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്: ബിരുദം (എൻജിനീയറിങ്/ ടെക്നോളജി ഒഴികെ). 

www.hecltd.com