കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷനിൽ (KELTRON) വിവിധ തസ്തികയിലായി 35 ഒഴിവുകൾ. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. കരാർ നിയമനമാണ്. മാർച്ച് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും ചുവടെ.

ജാവ ഡവലപ്പർ (4 ഒഴിവ്): എംടെക്/ ബിഇ/ ബിടെക്.

സീനിയർ എൻജിനീയർ (1 ഒഴിവ്): ബിഇ/ ബിടെക് (ഇഇഇ/ ഇസിഇ) കൂടാതെ എംബിഎ ഫിനാൻസ്/ മാർക്കറ്റിങ്.

സീനിയർ എൻജിനീയർ/ എൻജിനീയർ (8 ഒഴിവ്): എംടെക്/ ബിഇ/ ബിടെക്.

എൻജിനീയർ (2 ഒഴിവ്): ബിഇ/ ബിടെക്.

ടെക്നിക്കൽ അസിസ്റ്റന്റ് (9 ഒഴിവ്): ഫുൾടൈം ത്രിവൽസര ഡിപ്ലോമ. 

ഒാപ്പറേറ്റർ (11 ഒഴിവ്): ഐടിഐ.

ഉദ്യോഗാർഥികൾ 60% മാർക്കോടെ മേൽപറഞ്ഞ യോഗ്യതകൾ നേടിയിരിക്കണം. ടൂവീലറും ലൈസൻസും ഉള്ളവർക്ക് മുൻഗണനയുണ്ട്.

അപേക്ഷാഫീസ്: 300 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. 

www.keltron.org