ഭുവനേശ്വർ നാഷനൽ അലുമിനിയം കമ്പനിയിൽ (NALCO) ഗ്രാജുവേറ്റ് എൻജിനീയർ ആകാൻ അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെറ്റലർജി, കെമിക്കൽ, സിവിൽ, മൈനിങ് വിഭാഗങ്ങളിലായി 120 ഒഴിവുകൾ. ഗേറ്റ്– 2020 സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഏപ്രിൽ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ കുറഞ്ഞത് മൊത്തം 65% മാർക്കോടെ  ഫുൾടൈം റഗുലർ എൻജിനീയറിങ്/ ടെക്നോളജി ബിരുദം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55% മാർക്ക് മതി. (നിബന്ധനകൾക്കു വിധേയമായി  അവസാന വർഷ എൻജിനീയറിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം).

ഉർന്നപ്രായം (2020 മാർച്ച് 20 ന്): 30 വയസ്. അർഹരായവർക്ക് ഉയർന്നപ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും. 

ശമ്പളം: ഒരു വർഷത്തെ പരിശീലനത്തിന് 40,000-3%-1,40,000 രൂപ പേ സ്കെയിലിൽ ശമ്പളം ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 60,000-3%-1,80,000 രൂപ പേ സ്കെയിലോടെ ജൂനിയർ മാനേജർ E1 ഗ്രേഡ് തസ്തികയിൽ  നിയമനം ലഭിക്കും.

അപേക്ഷാഫീസ്: ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 500 രൂപ, മറ്റുള്ളവർക്ക് 100 രൂപ. ഇന്റർനെറ്റ് ബാങ്കിങ്/ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് മുഖേന ഫീസടയ്ക്കാം. 

www.nalcoindia.com