ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ ഗ്രൂപ്പ് എ, ബി, സി തസ്തികകളിൽ 629 ഒഴിവ്.ഏപ്രിൽ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഡപ്യൂട്ടി ഡയറക്ടർ–സിസ്റ്റം (ഒഴിവ്– 2), ഡപ്യൂട്ടി ഡയറക്ടർ–പ്ലാനിങ് (5), അസിസ്റ്റന്റ് ഡയറക്ടർ–പ്ലാനിങ് (5), അസിസ്റ്റന്റ് ഡയറക്ടർ–സിസ്റ്റം (2), അസിസ്റ്റന്റ് അക്കൗണ്ട്സ് ഒാഫിസർ (11), പ്ലാനിങ് അസിസ്റ്റന്റ് (1), എസ്ഒ–ഹോർട്ടികൾചർ (48), ആർക്കിടെക്ചറൽ അസിസ്റ്റന്റ് (8), സർവേയർ (11), സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി (100), പട്‌വാരി (44), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (292), മാലി (100) എന്നിങ്ങനെയാണ് അവസരം.

പ്രധാന തസ്തികകളുടെ യോഗ്യത, പ്രായം ചുവടെ.

എസ്ഒ–ഹോർട്ടികൾചർ: അഗ്രികൾചർ/ ഹോർട്ടികൾചർ/ ഫോറസ്ട്രി ബിരുദം/ തത്തുല്യം. 30 കവിയരുത്. 

സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി: സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (12-ാം ക്ലാസ് ജയം)/ തത്തുല്യം.

സ്കിൽ ടെസ്റ്റ്: ഡിക്റ്റേഷൻ–മിനിറ്റിൽ 80 വാക്കു വേഗം (10 മിനിറ്റ്), ട്രാൻസ്ക്രിപ്ഷൻ (കംപ്യൂട്ടർ)–50 മിനിറ്റ് (ഇംഗ്ലിഷ്), 65 മിനിറ്റ് (ഹിന്ദി).

18–30 വയസ്.

പട്‌വാരി: ബിരുദം/തത്തുല്യം.  21–27 വയസ്. 

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 12ാം ക്ലാസ് ജയം/ തത്തുല്യം ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കു വേഗം, ഹിന്ദിയിൽ 30 വാക്കു ടൈപ്പിങ് വേഗം. (കംപ്യൂട്ടർ).18–27 വയസ്.

മാലി: പത്താം ക്ലാസ് ജയം/ തത്തുല്യം.18–25 വയസ്.

www.dda.org.in