ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച് (PGIMER) വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ്, ജൂനിയർ/ സീനിയർ ഡെമോൺസ്ട്രേറ്റർ, സീനിയർ മെഡിക്കൽ ഒാഫിസർ (കാഷ്വൽറ്റി ഇൻ എമർജൻസി) ഒഴിവുകളിൽ നിയമനം നടത്തുന്നു. ആകെ 159 ഒഴിവുകളുണ്ട്. ചണ്ഡീഗഡ് പിജിമെറിൽ 118 ഒഴിവുകളും എയിംസ് ഭട്ടിൻഡയിൽ 21 ഒഴിവുകളും എയിംസ് ബിലാസ്പുരിൽ 20 ഒഴിവുകളുമാണുള്ളത്. മൂന്നു വർഷത്തേക്കാണു നിയമനം. ഒാൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി: ഏപ്രിൽ 26.

തസ്തികയും വിഭാഗങ്ങളും ചുവടെ.

സീനിയർ റസിഡന്റ്: അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഒാറൽ ഹെൽത്ത് സയൻസ് സെന്റർ (പ്രോസ്തോഡോണ്ടിക്സ് ക്രൗൺ ആൻഡ് ബ്രിഡ്ജ്, കൺസർവേറ്റീവ് ആൻഡ് എൻഡോഡോണ്ടിക്സ്, പീരിയോഡോണ്ടിക്സ്, ഒാർത്തോഡോണ്ടിക്സ്), ഡെർമറ്റോളജി, ഫോറൻസിക് മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഇന്റേണൽ മെഡിസിൻ, മെഡിക്കൽ മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പതോളജി, ഫാർമക്കോളജി, സൈക്യാട്രി, പീഡിയാട്രിക്സ്, റേഡിയോഡയഗ്നോസിസ്, റേഡിയോതെറപ്പി, റീനൽ ട്രാൻസ്പ്ലാന്റ് സർ‌ജറി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, ഇഎൻടി, ഫിസിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ മെഡിസിൻ, ജനറൽ മെഡിസിൻ.

ജൂനിയർ/ സീനിയർ ഡെമോൺസ്ട്രേറ്റർ: ബയോസ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, ബയോഫിസിക്സ്, അനാട്ടമി, Exp. മെഡിസിൻ ആൻഡ് ബയോടെക്നോളജി, സിഎസ്ഐസി, കമ്യൂണിറ്റി മെഡിസിൻ, ന്യൂക്ലിയർ മെഡിസിൻ, ഇമ്യൂണോപതോളജി, ഫാർമക്കോളജി.

അപേക്ഷാഫീസ്: 1500 രൂപ. പട്ടികവിഭാഗക്കാർക്ക് 800 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം.

www.pgimer.edu.

English Summary : PGIMER Recruitment