കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള മുംബൈയിലെ സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആൻഡ് റിസർച്ചിൽ സയന്റിസ്റ്റിന്റെ 30 ഒഴിവുകൾ. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മൈക്രോവേവ്/ ആർഎഫ്, ഇലക്ട്രോണിക്സ്, ഫിസിക്സ്, റേഡിയോലോജിക്കൽ ഫിസിക്സ്, അറ്റ്മോസ്ഫെറിക് സയൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 

ബന്ധപ്പെട്ട എൻജിനീയറിങ്/ ടെക്നോളജി/ സയൻസ് വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ പിജി യോഗ്യതക്കാർക്ക് അപേക്ഷിക്കാം.

www.recruitment.sameer.gov.in