എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ നോയിഡ എച്ച്എൽഎൽ ഇൻഫ്രാ ടെക് സർവീസസ് ലിമിറ്റഡിൽ (HITES) വിവിധ തസ്തികയിലായി 106 ഒഴിവുകളുണ്ട്.

റഗുലർ/ കരാർ നിയമനമാണ്. ഏപ്രിൽ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

വിവിധ വിഭാഗങ്ങളിലായി ഡപ്യൂട്ടി വൈസ് പ്രസിഡന്റ്, ഡപ്യൂട്ടി ജനറൽ മാനേജർ, ചീഫ് പ്രോജക്ട് മാനേജർ, സീനിയർ മാനേജർ, പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, മാനേജർ, ഡപ്യൂട്ടി മാനേജർ, ടെസ്റ്റ് എൻജിനീയർ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ ആർക്കിടെക്ട്, ബയോ മെഡിക്കൽ എൻജിനീയർ, സൈറ്റ് എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ, സീനിയർ അക്കൗണ്ട് ഒാഫിസർ, അക്കൗണ്ട് ഒാഫിസർ, അക്കൗണ്ട് അസിസ്റ്റന്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ്, സീനിയർ റിസർച് അസിസ്റ്റന്റ്, ടെക്നീഷ്യൻ, എംഐഎസ് എക്സിക്യൂട്ടീവ്, ടെക്നിക്കൽ അനലിസ്റ്റ്, ഒാഫിസ് ബോയ് ഒഴിവുകളാണുള്ളത്.

വിശദ വിവരങ്ങൾ www.hllhites.com എന്ന വെബ്സൈറ്റിൽ ലഭിക്കും.