ഋഷികേശ് ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ഫാക്കൽറ്റിയുടെ 17 പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവുകൾ. ഡയറക്ട്/ഡപ്യൂട്ടേഷൻ/കരാർ നിയമനം. ഒാൺലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം. ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി, സിടിവിഎസ്, ഡെർമറ്റോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, മെഡിക്കൽ ഒാങ്കോളജി/ഹിമറ്റോളജി, ന്യൂക്ലിയർ മെഡിസിൻ, ന്യൂറോസർജറി, പീഡിയാട്രിക്സ് സർജറി, റേഡിയോ ഡയഗ്നോസിസ്, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗങ്ങളിലാണ് ഒഴിവ്.   

www.aiimsrishikesh.edu.in