പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 ഒഴിവുകളുണ്ട്. മേയ് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.  

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.

അസിസ്റ്റന്റ് റജിസ്ട്രാർ (ഗ്രൂപ് എ): കുറഞ്ഞത് 55 % മാർക്ക്/ തത്തുല്യ ഗ്രേഡോടെ പിജി, കംപ്യൂട്ടർ പരിജ്ഞാനം, 8 വർഷം പ്രവൃത്തിപരിചയം, 45 വയസ്, 56,100-1,77,500 രൂപ. 

ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (ഗ്രൂപ് ബി)- ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ എംഎസ്‌സി/ എംസിഎ, അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ തത്തുല്യം. 32 വയസ്, 35,400-1,12,400 രൂപ.

ജൂനിയർ ടെക്നീഷ്യൻ (ഗ്രൂപ് സി)- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി: 60 % മാർക്ക്/ തത്തുല്യ ഗ്രേഡോടെ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ/ സയൻസ് ബിരുദം. അല്ലെങ്കിൽ എസ്എസ്എൽസിയും ദ്വിവൽസര ഐടിഐയും (60 % മാർക്ക്/ തത്തുല്യ ഗ്രേഡോടെ) രണ്ടു വർഷം പ്രവൃത്തിപരിചയവും. 27 വയസ്, 21,700-69,100 രൂപ.

ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ് സി): 60 % മാർക്ക്/ തത്തുല്യ ഗ്രേഡോടെ ആർട്സ്/ സയൻസ്/ കൊമേഴ്സ്/ ഹ്യുമാനിറ്റീസ് ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. 27 വയസ്, 21,700-69,100 രൂപ.

അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഒന്നിലേറെ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് നൽകണം.

www.iitpkd.ac.in