40 മെഡിക്കൽ സ്പെഷലിസ്റ്റ് കൺസൽറ്റന്റ്

കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ഭാരത് കോക്കിങ് കോൾ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി മെഡിക്കൽ സ്പെഷലിസ്റ്റ് കൺസൽറ്റന്റിന്റെ 40 ഒഴിവുകളുണ്ട്. കോൾ ഇന്ത്യ/ സബ്സിഡിയറികളിൽ നിന്നോ വിരമിച്ച മെഡിക്കൽ സ്പെഷലിസ്റ്റുകൾക്കാണ് അവസരം. കരാർ നിയമനമാണ്. മേയ് 6 വരെ അപേക്ഷിക്കാം. അനസ്തീസിയ, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, പബ്ലിക് ഹെൽത്ത് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

19 ജനറൽ മെഡിക്കൽ കൺസൽറ്റന്റ്

ഭാരത് കോക്കിങ് കോൾ ലിമിറ്റഡിൽ മെഡിക്കൽ പ്രഫഷനലുകൾക്ക് ജനറൽ മെഡിക്കൽ കൺസൽറ്റന്റ് ആകാം. 

19 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. മേയ് 6 വരെ അപേക്ഷിക്കാം.   

www.coalindia.in.