കോൾ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള വെസ്റ്റേൺ കോൾ ഫീൽഡ്സിൽ ഗ്രാജുവേറ്റ്/ ടെക്നീഷ്യൻ അപ്രന്റിസ് ആകാൻ അവസരം. 

303 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. മേയ് 5 മുതൽ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

യോഗ്യതയും സ്റ്റൈപ്പൻഡും ചുവടെ.

ഗ്രാജുവേറ്റ് അപ്രന്റിസ് (101 ഒഴിവ്): മൈനിങ് എൻജിനീയറിങ്ങിൽ ഫുൾടൈം ബിഇ/ ബിടെക്/ എഎംഐഇ, 9000 രൂപ.

ടെക്നീഷ്യൻ അപ്രന്റിസ് (202 ഒഴിവ്): മൈനിങ്/ മൈനിങ് ആൻഡ് മൈൻ സർവേയിങ്ങിൽ ഫുൾടൈം ഡിപ്ലോമ, 8000 രൂപ.

ഉദ്യോഗാർഥികൾ നാഷനൽ അപ്രന്റിസ്ഷിപ് ട്രെയിനിങ് സ്കീമിന്റെ വെബ് പോർട്ടലായ www.mhrdnats.gov.in ൽ റജിസ്റ്റർ ചെയ്തിരിക്കണം. 

തുടർന്ന് www.westerncoal.in എന്ന വെബ്സൈറ്റ് മുഖേന ഒാൺലൈനായി അപേക്ഷിക്കാം.