ഗ്വാളിയർ ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്കൽ എജ്യുക്കേഷനിൽ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലായി 39 ഒഴിവുകൾ. രണ്ട് വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഗ്വാളിയർ, ഗുവാഹത്തി എന്നിവിടങ്ങളിലാണ് അവസരം. മേയ് 30 വരെ അപേക്ഷിക്കാം.

അസോഷ്യേറ്റ് പ്രഫസർ (ഫിസിക്കൽ എജ്യുക്കേഷൻ), അസിസ്റ്റന്റ് പ്രഫസർ (ഫിസിക്കൽ എജ്യുക്കേഷൻ/ എക്സ‌സൈസ് ഫിസിയോളജി/ ഹെൽത്ത് എജ്യുക്കേഷൻ/ മെഡിസിൻ (സ്ത്രീ)/ ഫിസിയോതെറപ്പി), യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ലൈബ്രേറിയൻ, റജിസ്ട്രാർ, ഫിനാൻസ് ഒാഫിസർ, ഡപ്യൂട്ടി റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ലൈഫ് ഗാർഡ് കം ഇൻസ്ട്രക്ടർ, സൂപ്പർവൈസർ, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), ലബോറട്ടറി അസിസ്റ്റന്റ്, ആർട്സ് ആൻഡ് ക്രാഫ്റ്റ് ഇൻസ്ട്രക്ടർ, സെക്യൂരിറ്റി ഇൻസ്പെക്ടർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ലൈബ്രറി ക്ലാർക്ക്, പമ്പ് അറ്റൻഡന്റ്, പ്ലംബർ എന്നിങ്ങനെയാണ് ഒഴിവ്.

www.lnipe.edu.in