ഹൈദരാബാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്തീ രാജ്, വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 34 ഒഴിവുകളുണ്ട്. 

ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് അവസരം. 

മേയ് 23 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് ഡയറക്ടർ, മിഷൻ മാനേജർ, പ്രോജക്ട് ഒാഫിസർ, സ്റ്റേറ്റ് ടീം മാനേജർ, സോഫ്റ്റ്‌വെയർ എൻജിനീയർ/ എംഐഎസ്, ലീഗൽ ഒാഫിസർ, മാനേജർ (എച്ച്ആർ), പ്രോജക്ട് അസോഷ്യേറ്റ് (എച്ച്ആർ/ അഡ്മിൻ), തീമാറ്റിക്, കണ്ടന്റ് മാനേജർ, ഒാഫിസ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. 

www.nirdpr.org.in