ജാർഖണ്ഡ് യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി 136 ഒഴിവുകൾ. 

ജൂൺ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം എന്നിവ ചുവടെ.

ഗ്രാജുവേറ്റ് ഒാപ്പറേഷനൽ ട്രെയിനി (കെമിക്കൽ): ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി. 30 വയസ്. 

മൈനിങ് മേറ്റ്-സി: ഇന്റർമീഡിയറ്റ്, മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, 5 വർഷം പ്രവൃത്തിപരിചയം, ഹിന്ദി/ പ്രാദേശിക ഭാഷയിൽ എഴുതാനും/ വായിക്കാനും അറിയണം. 35 വയസ്. 

ബോയിലർ കം കംപ്രസ്സർ അറ്റൻഡന്റ്-എ: മെട്രിക്, ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്, 1 വർഷം പ്രവൃത്തിപരിചയം. 30 വയസ്. 

വിൻഡിങ് എൻജിൻ ഡ്രൈവർ-ബി: മെട്രിക്/ തത്തുല്യം, ഫസ്റ്റ് ക്ലാസ് വിൻഡിങ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്, 3 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം. 32 വയസ്. 

ബ്ലാസ്റ്റർ ബി: മെട്രിക്, ബ്ലാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, 3 വർഷം പ്രവൃത്തിപരിചയം. 32 വയസ്. 

അപ്രന്റിസ് (മൈനിങ് മേറ്റ്): ഇന്റർമീഡിയറ്റ്. 25 വയസ്. 

അപ്രന്റിസ് (ലബോറട്ടറി അസിസ്റ്റന്റ്): മെട്രിക്. 25 വയസ്. 

www.uraniumcorp.in