നാഷനൽ ഹൈവേയ്സ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ ഡപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിലായി 48 ഒഴിവുകളുണ്ട്. നേരിട്ടുള്ള ന‌ിയമനമാണ്. സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഗേറ്റ് 2020 സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഒാൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 15.

www.nhai.gov.in