സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിനു കീഴിൽ ‌യങ് പ്രഫഷനലിന്റെ 30 ഒഴിവുകളും കൺസൽറ്റന്റുമാരുടെ 20 ഒഴിവുകളുമുണ്ട്. ഡൽഹി, കൊൽക്കത്ത, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. 

ജൂൺ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

യങ് പ്രഫഷനൽ (ഐടി, സ്റ്റാറ്റിസ്റ്റിക്സ്, അഡ്മിൻ ആൻഡ് പ്രോജക്ട്സ്, ലീഗൽ), ജൂനിയർ കൺസൽറ്റന്റ് (ലീഗൽ, ഐടി, അഡ്മിൻ, കോഒാർഡിനേഷൻ ആൻഡ് പോളിസി, സ്റ്റാറ്റിസ്റ്റിക്സ്), സീനിയർ കൺസൽറ്റന്റ് (നാഷനൽ അക്കൗണ്ട്സ്), ചീഫ് കൺസൽറ്റന്റ് (നാഷനൽ അക്കൗണ്ട്സ്) എന്നിങ്ങനെയാണ് ഒഴിവുകൾ.http://training.mospi.gov.in