പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ വെസ്റ്റേൺ റീജനിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസിന്റെ 114 ഒഴിവ്. മഹാരാഷ്ട്ര, ഗോവ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് അവസരം. ജൂൺ 14 വരെ അപേക്ഷിക്കാം. ട്രേഡുകളും ഒഴിവുകളും സ്റ്റൈപ്പൻഡും ചുവടെ.

ഗ്രാജുവേറ്റ് ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് (69), ഗ്രാജുവേറ്റ് ഇൻ സിവിൽ എൻജിനീയറിങ് (11), എക്സിക്യൂട്ടീവ്- ഹ്യൂമൻ റിസോഴ്സ് (5), 15000 രൂപ. 

ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് (23), ഡിപ്ലോമ ഇൻ ഒാഫിസ് മാനേജ്മെന്റ് (2), അസിസ്റ്റന്റ്- ഹ്യൂമൻ റിസോഴ്സ് (4), 12000 രൂപ.

www.powergridindia.com