പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസിന്റെ 114 ഒഴിവ്. കർണാടക, തമിഴ്നാട്, കേരള, പോണ്ടിച്ചേരി എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിലാണ് അവസരം. ജൂൺ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

ട്രേഡുകളും സ്റ്റൈപ്പൻഡും ചുവടെ.

ഗ്രാജുവേറ്റ് ഇൻ ഇലക്ട്രിക്കൽ/ സിവിൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്- 15000 രൂപ. 

ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ്, അസിസ്റ്റന്റ്- എച്ച്ആർ (ബിഎ/ ബിബിഎ യോഗ്യത)- 12000 രൂപ.

ഐടിഐ ഇലക്ട്രിക്കൽ- 11000 രൂപ.

www.powergridindia.com