നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസിയിലെ വാഗൺ റിപ്പയർ വർക്ക്ഷോപ്പിൽ അപ്രന്റിസ് ആകാം. വിവിധ ട്രേഡുകളിലായി 196 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. ജൂലൈ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക് മെഷീൻ ആൻഡ് ടൂൾ മെയിന്റനൻസ്, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രഫർ (ഹിന്ദി) എന്നീ ട്രേഡുകളിലാണ് ഒഴിവ്. 

യോഗ്യത: 50 % മാർക്കോടെ പത്താം ക്ലാസ് ജയം (10+2 രീതി) /തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി).

പ്രായം (1.12.2019 ന്): 15–24 വയസ്. അർഹരായവർക്ക് ഇളവ്. 

www.mponline.gov.in