ഗുജറാത്ത് ദീൻദയാൽ പോർട്ട് ട്രസ്‌റ്റിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് അവസരം. 194 ഒഴിവ്. ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. ട്രേഡ്/ വിഭാഗം, യോഗ്യത ചുവടെ.

ഐടിഐ വിഭാഗം:-ഫിറ്റർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മെക്കാനിക്ക് (ഡീസൽ), ഇലക്ട്രീഷ്യൻ, വയർമാൻ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്: അനുബന്ധ ട്രേഡിൽ ഐടിഐ (എൻസിവിടി/ എസ്‌സിവിടി).

കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്: അനുബന്ധ ട്രേഡിൽ ഐടിഐ (എസ്‌സിവിടി).

പ്രോഗ്രാമിങ്  ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്: അനുബന്ധ ട്രേഡിൽ ഐടിഐ (എൻസിവിടി).

സെക്രട്ടേറിയൽ അസിസ്റ്റന്റ്: ബിരുദം.

ഡിപ്ലോമ എൻജിനീയറിങ്:- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ ഐടി: ബന്ധപ്പെട്ട വിഭാഗത്തിൽ റഗുലർ എൻജിനീയറിങ് ഡിപ്ലോമ.

എൻജിനീയറിങ് ബിരുദം:- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ ഐടി: ബന്ധപ്പെട്ട വിഭാഗത്തിൽ റഗുലർ എൻജിനീയറിങ് ബിരുദം. 

പ്രായം (30.08.2020ന്): 28 വയസിൽ താഴെ.

www.deendayalport.gov.in