കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ വിവിധ ഡിപാർട്ട്മെന്റുകളിൽ അഡ്ഹോക്ക് ഫാക്കൽറ്റിയുടെ 59ഒഴിവുകൾ. താൽക്കാലിക നിയമനം. വിഭാഗങ്ങളും യോഗ്യതയും.

ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്: പിഎച്ച്ഡി/ എംആർക്/ എംടെക്/ മാസ്റ്റർ ഒാഫ് ടൗൺ പ്ലാനിങ്. 

സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്: ബന്ധപ്പെട്ട വിഭാഗങ്ങളിൽ പിഎച്ച്ഡി/ എംടെക്.

മാത്തമാറ്റിക്സ്: മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സിൽ പിഎച്ച്ഡി. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം.

ഫിസിക്സ്: എംഎസ്‌സി ഇലക്ട്രോണിക്സ്, പിഎച്ച്ഡി അല്ലെങ്കിൽ എംടെക് ഇലക്ട്രോണിക്സ്.

സ്കൂൾ ഒാഫ് ബയോടെക്നോളജി: പിഎച്ച്ഡിയും എംടെക്/ എംഎസ്‌സി ബയോടെക്നോളജിയും.

സ്കൂൾ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഇംഗ്ലിഷ്, ഇക്കണോമിക്സ്, മാനേജ്മെന്റ്, ഫ്രഞ്ച്): ഇംഗ്ലിഷ്/ ഇക്കണോമിക്സ്/ മാനേജ്മെന്റിൽ (ഹ്യൂമൻ റിസോഴ്സ്) പിഎച്ച്ഡി അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി/ എംടെക്/ തത്തുല്യം അല്ലെങ്കിൽ C2 DALF ഉം ഏതെങ്കിലും വിഭാഗത്തിൽ പിജിയും അല്ലെങ്കിൽ എംഎ ഫ്രഞ്ച് (2 വർഷം പ്രവൃത്തിപരിചയം മുൻഗണന). പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകർ യുജി, പിജി തലത്തിൽ 60 %  മാർക്കോ തത്തുല്യമോ നേടിയിരിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ശമ്പളം: പിഎച്ച്ഡിക്കാർക്ക് 50,000 രൂപയും എംടെക്/ എംആർക്/ എം പ്ലാൻ/ എംബിഎക്കാർക്ക് 40,000 രൂപയും.

ജൂലൈ 10 വരെ അപേക്ഷിക്കാം. 28, 29 തീയതികളിൽ ഇന്റർവ്യൂ.
www.nitc.ac.in