റഗുലർ വിഭാഗത്തിൽ 47 ഒഴിവുകളും എൻസിഎ വിഭാഗത്തിൽ എട്ട് ഒഴിവുകളുമുണ്ട്. എണ്ണത്തിൽ മാറ്റം വന്നേക്കാം. ഒാൺലൈനായി അപേക്ഷിക്കണം.

ആദ്യ ഘട്ടം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 22.

രണ്ടാം ഘട്ടം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 27.   

         

യോഗ്യത (ഡയറക്ട് റിക്രൂട്മെന്റ്): അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം, അപേക്ഷകർ നല്ല സ്വഭാവമുള്ളവരും മികച്ച ആരോഗ്യമുള്ളവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്‌ഞാപനം കാണുക.

പ്രായം: 2020 ജനുവരി ഒന്നിന് 35 വയസ് പൂർത്തിയായിരിക്കരുത്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.

ശമ്പളം: 27,700–44,770 രൂപ.

തിരഞ്ഞെടുപ്പ് രീതി: രണ്ടു ഘട്ടങ്ങളായുള്ള എഴുത്തു പരീക്ഷ, വൈവ–വോസി എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 1000 രൂപ. എസ്‌സി/ എസ്‌ടി/ ജോലിയില്ലാത്ത ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. ഒാൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.hckrecruitment.nic.in സന്ദർശിക്കുക.