കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് അവസരം. 358 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഒാഗസ്റ്റ് 4 വരെ ഒാൺലൈനായി അപേക്ഷിക്കാം. ‌ 

തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപ്പൻഡ് എന്നിവ ചുവടെ 

ടെക്നീഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്, 8 ഒഴിവ്:

അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി, ഫുഡ് ആൻഡ് റസ്റ്ററന്റ് മാനേജ്മെന്റ്,  ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ: വൊക്കേഷനൽ ഹയർ സെക്കൻഡറി എജ്യൂക്കേഷൻ ജയം (വിഎച്ച്എസ്‌ഇ), 9000 രൂപ.

ട്രേഡ് അപ്രന്റിസ്, 350 ഒഴിവ്: 

ഇലക്ട്രീഷൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്, സിവിൽ), പെയിന്റർ (ജനറൽ), മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ് (കാർപെന്റർ), മെക്കാനിക് ഡീസൽ, ഫിറ്റർ പൈപ്പ് (പ്ലംബർ), റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം, സർട്ടിഫിക്കറ്റ്/ പ്രൊവിഷനൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി), 8000 രൂപ.

പ്രായം, ശാരീരിക യോഗ്യത അപ്രന്റിസ്ഷിപ്പ് ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

www.cochinshipyard.com.