നാഷനൽ കൗൺസിൽ ഒാഫ് എജ്യൂക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്, പ്രഫസർ, അസിസ്റ്റന്റ്/ അസോഷ്യേറ്റ് പ്രഫസർ, ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫാക്കൽറ്റി തസ്തികയിൽ 263 ഉം ലൈബ്രേറിയൻ തസ്തികയിൽ 3 ഒഴിവുകളുമാണുള്ളത്. 

ഒാഗസ്റ്റ് 3 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

സൈക്കോളജി, സൈക്കോളജി/ എജ്യൂക്കേഷൻ, എജ്യൂക്കേഷൻ, എജ്യൂക്കേഷൻ/ സ്റ്റാറ്റിസ്റ്റിക്സ്, ചൈൽഡ് ഡവലപ്മെന്റ്, ഫിസിക്സ്, മാത്‌സ്, സുവോളജി, കെമിസ്ട്രി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യോളജി, ഹിസ്റ്ററി, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ജോഗ്രഫി, ഫിസിക്കൽ എജ്യൂക്കേഷൻ, പോപ്പുലേഷൻ സ്റ്റഡീസ്, ഹിന്ദി, ഉറുദു, ഇംഗ്ലിഷ്, സാൻസ്ക്രിട്, കന്നട, ഒഡിയ, ആർട്ട് എജ്യൂക്കേഷൻ, ആർട്സ്, ലാംഗ്വേജ് എജ്യൂക്കേഷൻ, കംപ്യൂട്ടർ സയൻസ്/ സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, എൻട്രപോണർഷിപ്പ് മാനേജ്മെന്റ്, ഹോം സയൻസ്, ബയോസയൻസ്/ ബയോടെക്നോളജി/ ഹെൽത്ത് സയൻസ്/ ഫാർമസി, അഗ്രികൾച്ചർ, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ ഐടി, 

ബിസിനസ് മാനേജ്മെന്റ്, ബാങ്കിങ്/ ഫിനാൻസ്, ഹോസ്പിറ്റാലിറ്റി, ട്രാവൽ ആൻഡ് ടൂറിസം, സെക്യൂരിറ്റി/ ഡിഫൻസ് സയൻസ്/ മിലിട്ടറി സയൻസ്, ഫുഡ് ടെക്നോളജി ആൻഡ് പ്രോസസിങ് വകുപ്പുകളിലാണ് ഫാക്കൽറ്റി  ഒഴിവുകളുള്ളത്. 

www.ncert.nic.in

English Summary : NCERT Recruitment