കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 252 ഫാക്കൽറ്റി/ നോൺ ഫാക്കൽറ്റി

ടാറ്റ മെമ്മോറിയൽ സെന്ററിന് കീഴിലുള്ള ഗുവാഹത്തിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 106 ഒഴിവുകൾ. ജൂലൈ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് പ്രഫസർ, മെഡിക്കൽ ഫിസിസിസ്റ്റ്, സയന്റിഫിക് ഒാഫിസർ, സയന്റിഫിക് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യൻ, അസിസ്റ്റന്റ് മെഡിക്കൽ സോഷ്യൽ വർക്കർ, ഹൗസ്കീപ്പർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ടെക്നീഷ്യൻ, നഴ്സ്, സെക്യൂരിറ്റി കം ഫയർ ഒാഫിസർ എന്നിങ്ങനെയാണ് ഒഴിവുകൾ.

∙ നവി മുംബൈയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ് റിസർച് ആൻഡ് എജ്യൂക്കേഷൻ ഇൻ കാൻസറിൽ വിവിധ വിഭാഗങ്ങളിലായി ഫാക്കൽറ്റി ഒഴിവുകളും അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട്, മെഡിക്കൽ ഒാഫിസർ ഒഴിവുമുണ്ട്. 

ഒാഗസ്റ്റ് 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

റേഡിയോഡയഗ്നോസിസ്, മെഡിക്കൽ ഒാങ്കോളജി, സർജിക്കൽ ഒാങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ പതോളജി, റേഡിയേഷൻ ഒാങ്കോളജി എന്നീ വിഭാഗങ്ങളിലാണ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവുകൾ. കൂടാതെ സയന്റിഫിക് ഒാഫിസർ, ഒാഫിസ് ഇൻ ചാർജ്, നഴ്സ്, ജൂനിയർ എൻജിനീയർ, ഫോർമാൻ, സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് മെഡിക്കൽ സോഷ്യൽ വർക്കർ, അസിസ്റ്റന്റ് ഡയറ്റീഷ്യൻ, കിച്ചൻ സൂപ്പർവൈസർ, ഹൗസ്കീപ്പിങ് സൂപ്പർവൈസർ, കോഒാർഡിനേറ്റർ, ഫാർമസിസ്റ്റ്, െടക്നീഷ്യൻ, െനറ്റ്‌വർക്കിങ് െടക്നീഷ്യൻ എന്നീ തസ്തികകളിൽ 146 ഒഴിവുകളുമുണ്ട്.

ഹോമിഭാഭ കാൻസർ ഹോസ്പിറ്റലിൽ 39 റസിഡന്റ്

ടാറ്റ മെമ്മോറിയൽ സെന്ററിന് കീഴിലുള്ള വിശാഖപട്ടണം, പഞ്ചാബ് എന്നിവിടങ്ങളിൽ തുടങ്ങുന്ന ഹോമിഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററുകളിൽ സീനിയർ റസിഡന്റിന്റെ 39 ഒഴിവുകൾ. 

ഒാങ്കോളജി (ഗൈനക്, റേഡിയേഷൻ, സർജിക്കൽ, ഹെഡ് ആൻഡ് നെക്ക്, മെഡിക്കൽ), പ്ലാസ്റ്റിക് സർജറി, അനസ്തീസിയ, പതോളജി, റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഒാങ്കോപതോളജി, റേഡിയേഷൻ എന്നീ വിഭാങ്ങളിലാണ് ഒഴിവുകൾ.

വിശാഖപട്ടണത്തെ ഒഴിവുകളിലേക്ക് ജൂലൈ 17 വരെയും പഞ്ചാബിലെ ഒഴിവുകളിലേക്ക് 20 വരെയും ഒാൺലൈനായി അപേക്ഷിക്കാം.

www.tmc.gov.in

English Summary : Recruitment in Tata Memorial Centre