കൊച്ചി സ്‌പൈസസ് ബോർഡ് കൺസൽറ്റന്റ്, ട്രെയിനി ഒഴിവുകളിൽ നിയമനം നടത്തുന്നു. 33 ഒഴിവുകൾ. 

23 ട്രെയിനി 

എസ്‌സി/ എസ്‌ടിക്കാർക്കാണ് അവസരം. ഇടുക്കി, കർണാടക എന്നിവിടങ്ങളിലെ ഇന്ത്യൻ കാർഡമം റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിയമനം. 2 വർഷത്തെ പരിശീലനമാണ്.

ബോട്ടണി (ക്രോപ് ബോട്ടണി/ ടെക്നോളജി ട്രാൻസ്ഫർ ഡിവിഷൻ), കെമിസ്ട്രി (അഗ്രോണമി/ സോയിൽ സയൻസ് ഡിവിഷൻ), ബോട്ടണി/ മൈക്രോബയോളജി (പ്ലാന്റ് പതോളജി ഡിവിഷൻ), ബയോടെക്നോളജി, സുവോളജി (എന്റമോളജി ഡിവിഷൻ) വിഭാഗങ്ങളിലാണ് ഒഴിവ്. എംഎസ്‌സിക്കാർക്കാണ് അവസരം. ജൂലൈ 30 വരെ അപേക്ഷിക്കാം.

10 കൺസൽറ്റന്റ്

മാർക്കറ്റിങ് ആൻഡ് എക്സ്പോർട്ട് പ്രമോഷൻ വിഭാഗത്തിൽ കൺസൽറ്റന്റുമാരുടെ 10 ഒഴിവ്.

ഒരു വർഷത്തേയ്ക്കാണ് നിയമനം, നീട്ടിക്കിട്ടാം. കൊച്ചി ഹെഡ് ഒാഫിസിലും മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ, ഗുവാഹത്തി, നിസാമാബാദ്, ഉൻജ/ ജോധ്പുർ, ബറാബങ്കി/ ഗുണ, ശ്രീനഗർ എന്നിവിടങ്ങളിലെ റീജനൽ ഒാഫിസുകളിലുമാണ് ഒഴിവ്. ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം. 

www.indianspices.com